അവനവഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാർ ഇടിച്ച് തെറിപ്പിച്ചു

ആറ്റിങ്ങൽ:അവനവഞ്ചേരിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടന്ന സ്കൂൾ വിദ്യാർത്ഥിനിയെ കാർ ഇടിച്ചിട്ടു. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ നാല് മണി കഴിഞ്ഞാണ് സംഭവം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. രണ്ട് വിദ്യാർത്ഥിനികൾ ഒന്നിച്ചു റോഡ് മുറിച്ചു കടക്കവേ ഒരു വിദ്യാർത്ഥിനിയെയാണ് കാർ ഇടിച്ചിട്ടത്. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ നാട്ടുകാർ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് … Continue reading അവനവഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാർ ഇടിച്ച് തെറിപ്പിച്ചു