ആലംകോട് : ആലംകോടിന് സമീപം പാലാംകോണത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. വർക്കല മേൽവെട്ടൂർ സൽമാ മൻസിൽ രാജ്ഗുൽ ജാനി ( 26) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം. മണനാക്ക് ഭാഗത്തുനിന്നും ആലംകോട് ഭാഗത്തേക്ക് യാത്ര ചെയ്തു വരവേ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന പാലാംകോണം ഭാഗത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
യുവാവിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


