കാട്ടാക്കട ജൈവസമൃദ്ധി പദ്ധതി :മംഗലയ്ക്കൽ ഏലായിൽ ഞാറ് നട്ടു

കാട്ടാക്കട ജൈവസമൃദ്ധി പദ്ധതി :മംഗലയ്ക്കൽ ഏലായിൽ ഞാറ് നട്ടു

കാട്ടാക്കട : കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഇന്ന് കാട്ടാക്കട പഞ്ചായത്തിലെ മംഗലയ്ക്കൽ ഏലായിലെ ഞാറ് നടീൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. 50 സെന്റ് സ്ഥലത്താണ് ഇവിടെ നെൽകൃഷി ആരംഭിച്ചത്. കാട്ടാക്കട മണ്ഡലത്തിലാകെ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയിലൂടെ കാർഷിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തിൽ മണ്ഡലത്തിലെ തരിശ് ഭൂമികൾ കണ്ടെത്തി നെൽകൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവയും ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരിച്ച കുളങ്ങളിൽ മത്സ്യകൃഷിയും വ്യാപകമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആരോഗ്യകരമായ ഭക്ഷ്യസാധനങ്ങളുടെ ഉൽപാദനവും വിപണനവും കാർഷിക വൃത്തിയെ മുഖ്യധാരാ തൊഴിൽ മേഖലയാക്കി മാറ്റുവാനുള്ള ശ്രമങ്ങളുമാണ് ജൈവസമൃദ്ധി പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.