“സേവ് ദി ഫോറസ്റ്റ് സേവ് നേച്ചർ “ ബുള്ളറ്റ് റൈഡുമായി ആറ്റിങ്ങൽ ബാർ അസോസിയേഷൻ

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ബാർ അസോസിയേഷൻ ബുള്ളറ്റ് ക്ലബ്ബായ ബുള്ളറ്റേഴ്സ് ക്ലബ് “സേവ് ദി ഫോറസ്റ്റ് സേവ് നേച്ചർ “ റൈഡ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ മുതൽ തെന്മല കോട്ടവാസൽ വരെയാണ് റൈഡ് സങ്കടിപ്പിച്ചത്. ബുള്ളറ്റുകളിലാണ് റൈഡ് സംഘടിപ്പിച്ചത്. സബ് ജഡ്ജ് പ്രസൂൺ മോഹൻ റൈഡ് ഉദ്‌ഘാടനം ചെയ്തു. കാശ്മീരിലെ പുൽവാമയിൽ ഭീകര അക്രമത്തിൽ രക്തസാക്ഷികളായ ധീര ജവാൻമാർക്ക് പുഷ്പാർച്ചനയും മെഴുകുതിരി ദീപവും കൊണ്ട് പ്രണാമം അർപ്പിച്ചു.

ആറ്റിങ്ങലിലെ പ്രമുഖ ബുള്ളറ്റ് സർവീസ് ആൻഡ് ആക്സസറീസ് സ്ഥാപനമായ മോട്ടോ അവന്യൂ റെയ്ഡിന് എല്ലാവിധ സഹകരണവും നൽകി.

യോഗത്തിൽ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഹുസൈൻ അധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് കുമാരി ദൃശ്യ ബാലകൃഷ്ണൻ, സെക്രട്ടറി അഡ്വ. ഷൈൻ ദിനേശ്, അഡ്വ. ദിലീപ് വി. എൽ, അഡ്വ. നജിമുദീൻ, അഡ്വ. റിജു ഷാ, അഡ്വ സജീർ, അഡ്വ. പ്രദീപ്, അഡ്വ. അജയകുമാർ, അഡ്വ.ഫൈസി എന്നിവർ സംസാരിച്ചു.