വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിപ്പുറം സ്വദേശി മരിച്ചു.

പള്ളിപ്പുറം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം, സി.ആർ.പി.എഫിനു സമീപം, കുഴിയാലയ്ക്കൽ വീട്ടിൽ രാജുവിന്റെയും അനിതയുടെയും മകൻ ഷൈജു.ആർ (25) ആണ് മരിച്ചത്. 24-ന് രാത്രി 9 മണിക്കാണ് അപകടം. പള്ളിപ്പുറത്തും നിന്നും സി.ആർ.പി.എഫ് ക്യാമ്പിലേക്കു സുഹൃത്തുമായി ബൈക്ക് യാത്രയ്ക്കിടയിൽ മംഗലപുരത്തു നിന്നും അമിത വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. സി. ആർ പി.ക്കു സമീപം കൃസ്ത്യൻ പള്ളിക്ക് എതിർവശത്തു വെച്ചാണ് അപകടം നടന്നത്. തുടർന്ന് മംഗലപുരം പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷൈജു ചൊവ്വാഴ്ച പുലർച്ചെ 4ന് മരിച്ചു. സഹോദരങ്ങൾ: രാജിൻ, അനീഷ്.