ആലുംമൂടിൽ നിർമ്മിച്ച അംഗൻവാടിയുടെ പുതിയ മന്ദിരം തുറന്നു

അണ്ടൂർക്കോണം : അണ്ടൂർകോണം ഗ്രാമപഞ്ചായത്തിൽ 2017-18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആലുംമൂട് വാർഡിൽ നിർമ്മിച്ച ഇരുപത്തിയഞ്ചാം നമ്പർ അംഗൻവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷ്റഫിന്റെ അധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ഉഷാകുമാരി ഉദ്ഘാടനം നിർവഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പറമ്പിൽപാലം നിസാർ, എസ് ജലജകുമാരി, അഡ്വ അൽത്താഫ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കൃഷ്ണൻകുട്ടി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുനിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കൃഷ്ണൻ, വി.ജയചന്ദ്രൻ, സീനത്തുൽ മസീദ, മുഹമ്മദ് ഷാഫി, ജയകുമാരി, ഷിജി.എസ്, രമേശൻ, കെ വിജയകുമാർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിൽജിത്ത് ജീവൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു കുമാരി തുടങ്ങിയവർ സംസാരിച്ചു.അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഇരുപത്തിയഞ്ചാം നമ്പർ അംഗൻവാടി വർക്കർ ഉഷാകുമാരി കൃതജ്ഞത രേഖപ്പെടുത്തി.