അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ 2019-2020 വാർഷിക ബഡ്ജറ്റ്

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ 2019-2020 വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ

ധനകാര്യ സ്കാന്റിംഗ് കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡന്റുമായ പൊടിമോൻ
അഷ്റഫ് അവതരിപ്പിച്ചു. വികസന കാര്യ സ്പാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റാ നവാസിന്റെ സ്വാഗതത്തോടു കുടിയ യോഗത്തിൽ ജില്ലാ/ബ്ലോക്ക്
പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. കൃഷി, ജലസംരക്ഷണം വഴി കുടിവെള്ളം,
ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം, വനിതകൾ , കുട്ടികൾ, ശാരീരിക മാനസിക
വെല്ലുവിളി നേരിടുന്ന വിഭാഗക്കാർ, പട്ടികജാതി വിഭാഗം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകികൊണ്ട് അവതരിപ്പിച്ച ബഡ്ജറ്റിൽ ആകെ വരവ് അൻപത്തി മൂന്ന് കോടി തൊണ്ണൂറ്റി മുന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി രണ്ട് രൂപയും ആകെ ചിലവ് അൻപത്തി രണ്ട് കോടി ഇരുപത്തി മുന്ന്
ലക്ഷത്തി നാല്പത്തി എണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്തി അഞ്ചി രൂപയും മിച്ച ബഡ്ജറ്റ് ഒരു കോടി അറുപത്തി ഒൻപത് ലക്ഷത്തി അറുപത്തി നാലായിരത്തി ഇരുന്നൂറ്റി ഏഴ് രൂപയുമാണ്. ബഡ്ജറ്റ് കമ്മിറ്റി അംഗങ്ങള് ഐക്യകണ്ഠേന പാസ്സാക്കി.