അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുതല യോഗ പരിശീലനത്തിന് തുടക്കം

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 വർഷത്തെ പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശീലനത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം അണ്ടൂർകോണം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാകുമാരി അമ്മ ഉദ്ഘാടനം ചെയ്തു.

കരിച്ചാറ ഗവ മോഡൽ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ പദ്ധതി അവലോകനം നടത്തി. ശാന്തകുമാരി ക്ലാസ് എടുത്തു. ബുഷറ നവാസ്, കൃഷ്ണൻകുട്ടി.എ, കൃഷ്ണൻ. സി, ജയചന്ദ്രൻ. വി തുടങ്ങിയവർ പങ്കെടുത്തു.