കായിക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

അഞ്ചുതെങ്ങ്അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിലെ കായിക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ പ്രതിഷേധമുയരുന്നു. ആശാൻ മെമ്മോറിയൽ എൽ.പി. സ്‌കൂൾ, ആശാൻ സ്മാരകം, ഹോമിയോ ആശുപത്രി, അങ്കണവാടി തുടങ്ങിയവ ഉൾപ്പെടുന്ന ജനവാസേകന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നതിലാണ് പ്രതിഷേധം. പഞ്ചായത്തംഗം അജയകുമാറിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് നിവേദനം നൽകി