സംസ്ഥാനതല ക്വിസ് മത്സരം

ആറ്റിങ്ങൽ : ഇടയ്ക്കോട് ശ്രീഭൂതനാഥൻ കാവിലെ ഉത്രം മഹോൽസവത്തോടനുബന്ധിച്ച് ഈ മാസം 20 ന് സംസ്ഥാനതല ക്വിസ് മത്സരം നടത്തുന്നു. അറിവരങ്ങ് സീസൺ ടു എന്ന പേരിലുള്ള ഈ പൊതു വിജ്ഞാന മൽസരത്തിൽ ഹൈസ്കൂൾ തലം മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ടീമുകൾ 15ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സൗജന്യമാണ്.ഒന്നാം സമ്മാനം അയ്യായിരത്തി ഒന്ന് രൂപയും ഫലകവും.രണ്ടാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ്റി ഒന്ന്. മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ്റി ഒന്ന്. അവസാന റൗണ്ടിലെത്തുന്ന മുഴുവൻ ടീമുകൾക്കും ക്യാഷ് അവാർഡും മെഡലും നൽകും. വിശദവിവരങ്ങൾക്ക് 9846962484,812936 8505,9961934771 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക .വൈകുന്നേരം 6 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന മൽസരം പ്രശസ്ത സിനിമാ, നാടക സംവിധായകൻ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും.