ആര്യനാട് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ആര്യനാട്: ഭാര്യ ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട പാറയംവിളാകത്ത് വീട്ടിൽ അഞ്ജു(26) ആത്മഹത്യചെയ്ത സംഭവത്തിലാണ് ഭർത്താവ് കുറ്റിച്ചൽ പേങ്ങാട് അക്ഷയഭവനിൽ മണികുമാർ(മണിക്കുട്ടൻ-31) അറസ്റ്റിലായത്. കഴിഞ്ഞ 13-ന് കുളപ്പടയിലെ വീട്ടിൽെവച്ച് മണികുമാറും ഭാര്യയുമായി വഴക്കിട്ടിരുന്നെന്ന് ആര്യനാട് പോലീസ് അറിയിച്ചു.

തുടർന്ന് കിടപ്പുമുറിയിൽ അഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചു. മണികുമാർ ഉടൻ ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് അഞ്ജുവിന്റെ പിതാവ് സ്റ്റാൻലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് മണികുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു