ആര്യനാട് കൃഷിഭവനിൽ ടെക്നീഷ്യൻമാരുടെ ഒഴിവ്, അവസാന തീയതി നാളെ

ആര്യനാട്: ആര്യനാട് കൃഷിഭവനിൽ കാർഷിക കർമസേന രൂപവത്‌കരിക്കുന്നതിനുവേണ്ടി ട്രാക്ടർ ഡ്രൈവർ, തെങ്ങ്കയറ്റയന്ത്രം ഉപയോഗിക്കാൻ അറിയാവുന്നവർ തുടങ്ങി വിവിധ ടെക്നീഷ്യൻമാരുടെ ഒഴിവുണ്ട്. 18 മുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ ആര്യനാട് പഞ്ചായത്തിലെ താമസക്കാരായിരിക്കണം. അപേക്ഷ ഫോറം കൃഷി ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 12.