ആര്യനാട് രോഗീ ബന്ധു സംഗമം

ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി പാലിയേറ്റീവ് കെയർ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച രോഗീ ബന്ധു സംഗമം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ,മെഡിക്കൽ ഓഫീസർ ഡോ.ശശി,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.