കഞ്ചാവുമായി മൂന്ന് പേരെ ആറ്റിങ്ങൽ എക്സൈസ്‌ സാഹസികമായി പിടികൂടി

ആറ്റിങ്ങൽ : കഞ്ചാവുമായി മൂന്ന് പേർ ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം ഡിവിഷൻ ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷും സംഘവും ചേർന്ന് അഴൂർ റയിൽവേ ഗേറ്റിന് സമീപംവെച്ചാണ് KL-01-AT-832 പാഷൻ പ്ലസ് ബൈക്കിൽ കടത്തുകയായിരുന്ന 1.100കിലോഗ്രാം കഞ്ചാവുമായി ഒട്ടകം രാജേഷ് എന്ന് വിളിപ്പേരുള്ള രാജേഷ്, പ്രതീഷ്,വിനീത് എന്നിവരെ അറസ്റ്റ്ചെയ്തത്. ഒരു NDPS കേസ് എടുത്തു. 5 നാടൻ ബോംബുകൾ, ഒരു മഴു, ഒരു വെട്ടുകത്തി എന്നിവ കൈവശംവച്ച് നിന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഒട്ടകം രാജേഷ് 2 കൊലക്കേസ് ഉൾപ്പെടെ 12 ക്രിമിനൽ കേസുകളിലെ പ്രതിയും മറ്റു രണ്ടുപേർ ഐപിസി സെക്ഷൻ 307,308 കേസുകളിലെ പ്രതികളുമാണെന്ന് അറിയിച്ചു.