ആറ്റിങ്ങൽ ബോയ്സ്‌ സ്കൂളിൽ പുതിയ കെട്ടിട ഉദ്‌ഘാടനം മാർച്ച്‌ 2ന്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസ്സിൽ പുതിയ മന്ദിരം മാർച്ച് രണ്ടിന് രാവിലെ 11:30ന് ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി ഡോ.എ സമ്പത്ത് വിശിഷ്ടാതിഥിയാകും. നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.

കേരള സർക്കാർ 1000 ദിനങ്ങൾ പിന്നിടുന്നഅഘോഷ പരീ പാടിയുടെ ഭാഗമായി 5 കോടി കിഫ്ബി ഫണ്ട് പ്രയോ ജനപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയ അക്കാദമിക് ബ്ലോക്ക് മന്ദിരമാണ് നാടിന് സമർപ്പിക്കുന്നത്. മണ്ഡലത്തിൽ ഒരു സ്കൂൾ അന്തർദേശിയ നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാമായി ആറ്റിങ്ങൽ മണ്ഡലത്തിൽ ബോയിസ് എച്ച്.എസ്.എസ് ആണ് തിരഞ്ഞെടുത്തത്. ലാബ്, ലൈബ്രറി, സ്മാർട് ക്ലാസ്സ് റൂമുകൾ, അക്കാഡമിക് ,അഡ്മിനിസ് ട്രെറ്റിവ് ബ്ലോക്ക് കൾ ഉണ്ടാകും, റിക്കാർഡ് വേഗതയിലാണ് നിർമ്മാണം പുരോഗമിക്കുന്നത് .ഹെദർ എന്ന നിർമ്മാണ കമ്പനിയാണ് പണി ഏറ്റെടുത്തത്. കൈറ്റ് എന്ന വിദ്യാഭ്യാസ ഏജൻസിയാണ് മേൽനോട്ടം വഹിച്ചത്.