ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് സ്കൂൾ ഹൈടെക്കായി

ആറ്റിങ്ങൽ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌‌ഞത്തിന്റെ ഭാഗമായി ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ നഗരസഭ നിർമ്മിച്ച് നൽകിയ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഡോ.എ.സമ്പത്ത് എം പി നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സൂര്യ ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ഉടമയുമായ റിജു പിതാവ് തേവർതോപ്പിൽ പി.മുകുന്ദന്റെ സ്മരണാർത്ഥം ഇരുപത്തിയൊന്ന് ലക്ഷം രൂപ ചിലവിട്ട് നവീകരിച്ചതിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ആറ്റിങ്ങൽ നഗരസഭയിൽ കൗൺസിലറായി ഇരുപത്തിയഞ്ച് വർഷം തികച്ച നഗരസഭാ ചെയർമാൻ എം.പ്രദീപിനെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മയുടെ ഭാരവാഹികൾ നവീകരിച്ച് നൽകിയ ക്ലാസ്മുറികളുടെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. പ്രദീപ്, പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ, ഡി. ഇ.ഒ. വി.രാധാകൃഷ്ണൻ, എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജി.രജിത്കുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എ. ഹസീന, ഹെഡ്മാസ്റ്റർ എസ്. മുരളീധരൻ, ഓർമ്മ ഭാരവാഹികളായ എ. ബാസിത്, ഓമനരാജു, വി.പി. അരുൺ, വി.ഷാജി ,​ പി.ടി.എ പ്രസിഡന്റ് കെ.എസ് സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.