ആറ്റിങ്ങൽ പാലസ് റോഡിലെ മെറ്റൽ കൂന വാഹനങ്ങൾക്ക് അപകടകെണി

ആറ്റിങ്ങൽ :ആറ്റിങ്ങൽ പാലസ് റോഡിലെ മെറ്റൽ കൂന വാഹനങ്ങൾക്ക് അപകടകെണിയാകുന്നു.ആറുമാസത്തിലേറെയായി റോഡിനു സമീപം ഇറക്കിയിട്ടതാണ് ഇത്. ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ ഇത് പാലസ് റോഡിന്റെ പകുതി ഭാഗം മുഴുവൻ വ്യാപിച്ചു.ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും മെറ്റൽ പൊടി യാത്രക്കാരുടെ കണ്ണിൽ പതിക്കുന്നതും പതിവായിരിക്കുന്നു. നിരവധി സ്കൂൾ വിദ്യാത്ഥികൾ സഞ്ചരിക്കുന്ന ഈ റോഡിൽ കുട്ടികൾ തെന്നി വീഴുന്നത് പതിവ് കാഴ്ചയാണ്. വൺവേ നിയന്ത്രണം നിലനിൽക്കുന്ന ഇവിടെ ദീർഘദൂര വാഹനങ്ങളക്കടം കടന്നു പോകുന്നതിനാൽ വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണ്.