ആറ്റിങ്ങലിൽ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ലഭിച്ചത് 83 പരാതികൾ

ആറ്റിങ്ങൽ: കേരളസർക്കാറിന്റെ ആഭിമുഖ്യത്തിൽ “ജില്ലാ ഭരണം ജനങ്ങൾക്കൊപ്പം” എന്ന മുദ്രാവാക്യത്തോടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം നടത്തിയ ചിറയിൻകീഴ് താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ വച്ച് അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആകെ മൊത്തം ലഭിച്ച 83 പരാതികളിൽ അതത് ഡിപ്പാർട്ട്മെന്റുകളായ സിവിൽ, റവന്യൂ, സാമൂഹ്യനീതി, കോപ്പറേറ്റീവ്, പി.ഡബ്ല്യു.ഡി റോഡ്സ്, വാട്ടർ അതോറിറ്റി, ഫിഷറീസ്, ലോകായുക്ത, തദ്ദേശസ്വയംഭരണം, റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി, കെ.എസ്.ഇ.ബി എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ധ്രുതഗതിയിൽ നടപടി സ്വീകരിച്ച് പരാതികൾക്ക് പരിഹാരം കാണുവാൻ നിർദേശിക്കുകയും ചെയ്തു.

നഗരസഭ ചെയർമാൻ എം.പ്രദീപ്, ഡി.എം.ഒ, തഹൽസീദാർ, ഡപ്യൂട്ടി തഹൽസീദാർമാർ, മറ്റ് വിവിധ വകുപ്പ്കളിലെ ഉദ്യോഗസ്ഥൻമാർ, പരാതി ബോധിപ്പിക്കാനെത്തിയവർ തുടങ്ങിയവർ പങ്കെടുത്തു.