ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്കു മുരള്യയുടെ രുചി നുകരാം, പ്രത്യേക സ്റ്റാളും വിലക്കുറവും

ഫെബ്രുവരി 12മുതൽ 20 വരെ മുരള്യയുടെ ‘എക്സ്പീരിയൻസ് സോൺ’ സ്റ്റാൾ

തിരുവനന്തപുരം : പതിനായിരങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഔദ്യോഗിക പാൽ ഉത്പന്നമായി ക്ഷേത്ര കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവർക്കും പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറിയ മുരള്യ ഡെയറി ആണ്. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മുരള്യയുടെ എക്സ്പീരിയൻസ് സോൺ സ്റ്റാൾ വേറിട്ടു നിൽക്കും. ഫെബ്രുവരി 12 മുതൽ 20 വരെയാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. മുരള്യയുടെ ഉത്പന്നങ്ങൾ വളരെ വിലക്കുറവിൽ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് സ്റ്റാൾ കൊണ്ട് ഉദ്ദേശിക്കുന്നത്. രുചി അറിയാനും മുരള്യയുടെ പ്രത്യേകത തിരിച്ചറിയാനും ഇതൊരു അവസരമായിരിക്കും.


പൊങ്കാലയ്ക്കു പായസം വെക്കുന്നവർക്ക് മുരള്യയുടെ നെയ്യ് ഉപയോഗിച്ച് നോക്കാം, അതും സാധാരണയെക്കാൾ വിലക്കുറവിൽ. അത് ഭക്ത ജനങ്ങൾക്ക്‌ ലഭിക്കുന്ന മികച്ച സേവനം തന്നെയായിരിക്കും. മുരള്യയുടെ എല്ലാ ഉത്പന്നങ്ങളും ക്ഷേത്രത്തിൽ ലഭ്യമാക്കുന്നുണ്ട്. ഭക്തി സാന്ദ്രമാകുന്ന ക്ഷേത്രത്തിൽ ഒരുക്കുന്ന അന്നദാനത്തിലും മുരള്യ ഉണ്ട്. പരമ്പരാഗത ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിയാവർത്തനം അതിന്റെ യഥാർത്ഥ ഗുണമേന്മയുള്ള മുരള്യ അവരുടെ പാലിലൂടെയും, നെയ്യിലൂടെയും, ഓരോ ഉത്പന്നത്തിലൂടെയും തിരിച്ചു കൊണ്ടുവരികയാണ് ഇത്തവണ. തിരുവനന്തപുരം ജില്ലയിൽ തന്നെ പ്രോസസ്സ് ചെയ്യുന്നത് കൊണ്ട് മുരള്യക്ക് പ്രാദേശികമായി ഏറെ പ്രാധാന്യമുണ്ട് .

വളരെ വേഗം മാർക്കറ്റ് കീഴടക്കിയ മുരള്യയുടെ ഉത്പന്നങ്ങൾ ജനങ്ങളുടെ ഇഷ്ട വിഭവങ്ങളായി മാറിയിരിക്കുകയാണ് . പ്ലാസ്റ്റിക് കവറിനോടൊപ്പം ബോട്ടിലുകളിൽ കൂടി മുരള്യയുടെ മികവുറ്റ ഉത്പന്നങ്ങൾ ലഭ്യമാക്കിയതോടെ മുരള്യയ്ക്കു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് . ഈ പൊങ്കാലയ്ക്കു മുരള്യയുടെ ഉത്പന്നങ്ങൾ പാരമ്പര്യം തിരികെ കൊണ്ട് വരുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.