ആറ്റുകാൽ പൊങ്കാല; നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ…

തിരുവനന്തപുരം : നാളെ (20-2-19) നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 02.00 മണിമുതൽ നാളെ രാത്രി 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണവശാലും ടിപ്പർ, ലോറികൾ, സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്നർ ലോറികൾ, ചരക്കു വണ്ടികൾ മുതലായ ഹെവി വാഹനങ്ങൾ പ്രവേശിക്കുന്നതിനോ നിരത്തുകളിലും സമീപത്തും പാർക്കു ചെയ്യുന്നതിനോ അനുവദിക്കുന്നതല്ല.

KSRTC സ്പെഷ്യൽ സർവ്വീസ്

പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്ക് വരുന്നതിനും തിരിച്ച് പോകുന്നതിനുമായി ഭക്തജനങ്ങൾക്ക് പൊങ്കാല സ്പെഷ്യൽ ആയി KSRTCസർവ്വീസ് നടത്തുന്നതാണ്. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങി പോകുന്നതിനായി കിഴക്കേകോട്ട, തമ്പാനൂർ, കമലേശ്വരം, പനവിള, കിള്ളിപ്പാലം എന്നീ സ്ഥലങ്ങളിൽ നിന്നും KSRTC സർവ്വീസ് നടത്തുന്നതാണ് പരാമാവധി ആൾക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പൊങ്കാലയിടുന്നതിനായി സ്വകാര്യ വാഹനങ്ങളിൽ വന്ന് നഗരത്തിൽ പാർക്ക് ചെയ്ത് ഗതാഗത പ്രശനങ്ങൾ ഉണ്ടക്കുന്നത് ഒഴിവാക്കേണ്ടതാണ്.

എമർജൻസി റൂട്ട്

ആറ്റുകാൽ – പാടശ്ശേരി – ബണ്ട് റോഡ് – കിള്ളിപ്പാലം വരെയുള്ള റോഡിലും ആറ്റുകാൽ – ചിറമുക്ക് – ഐരാണിമുട്ടം – കാലടി – മരുതൂർക്കടവ് – കരുമം – തിരുവല്ലം വരെയുള്ള റോഡും അടിയാന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടിവരുമെന്നതിനാൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ പൊങ്കാല ഇടുവാനോ പാടുള്ളതല്ല.

നോ പാർക്കിംഗ്

പൊങ്കാല ഇടാൻ ഭക്തജനങ്ങൾ വരുന് സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ, എം.സി, എൻ.എച്ച്, എം.ജി റോഡുകളിലും ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ ഒരു കാരണവശാലും പാർക്കുചെയ്യുവാൻ പാടുള്ളതല്ല. അപ്രകാരം ഗതാഗത തടസം ഉണ്ടാക്കിയോ, സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കിയോ പാർക്കു ചെയ്യുന്ന വാഹനങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

ജംഗ്ഷനുകളിലും വീതികുറഞ്ഞ റോഡുകളിലും റോഡുപണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.

തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്ക് സമീപം വാഹനങ്ങൾ പാർക്കു ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

വാഹന പാർക്കിംഗ്

സ്വാകാര്യ വാഹനങ്ങൾ പാപ്പനംകോട് എഞ്ചിനിയറിംഗ് കേളേജ്, നീറമൺകര എൻ.എസ്.എസ് കോളേജ്, എം.എം.ആർ. എച്ച്.എസ് നീറമൺകര, ശിവാ തീയറ്റർ റോഡ് (ഒരുവശം മാത്രം പാർക്കിംഗ്), കൽപ്പാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ (ഒരുവശം മാത്രം പാർക്കിംഗ്), കോവളം ബൈപ്പാസിന് ഇരുവശവുമുള്ള സൈഡ് റോഡുകൾ (ഒരുവശം മാത്രം പാർക്കിംഗ്), വേൾഡ് മാർക്കറ്റ്, ശംഖുമഖം പാർക്കിംഗ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, തൈക്കാട് പോലീസ് ഗ്രൗണ്ട്, സംസ്കൃത കോളേജ് കൂടാതെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രൗണ്ടുകൾ എന്നീ സ്ഥലങ്ങളിൽ മാർഗ്ഗ തടസ്സം കൂടാതെ അവരവർക്ക് പോകേണ്ട ദിശകൾ അനുസരിച്ച് സൗകര്യപൂർവ്വം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നഗരത്തിലെ ഫൂട് പാത്തുകളിൽ വളരെ വിലയേറിയ ടൈലുകൾ പാകിയിട്ടുണ്ട്. അത്തരം ടൈൽ പാകിയ ഫുട് പാത്തുകളിൽ പൊങ്കാല അടുപ്പുകൾ കൂട്ടുവാൻ പാടുള്ളതല്ല. അത്തരം സ്ഥലങ്ങളിൽ റോഡുകളിൽ പൊങ്കാല അടുപ്പുകൾ കൂട്ടാവുന്നതാണ്.

പൊങ്കാല ഇടുന്ന സമയം അതുവഴി കടന്നു പോകുന്ന വാഹനങ്ങൾ പൊങ്കാല ഇടുന്നവർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കാത്ത രീതിയിൽ വേഗത കുറച്ച് പോകേണ്ടതാണ്.

എല്ലാ വാഹനങ്ങളിലും ഡ്രൈവറോ/ സഹായി ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിച്ചിരിക്കേണ്ടതൂമാണ്.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

പൊങ്കാല കഴിഞ്ഞ്ഭക്തജനങ്ങൾ മടങ്ങിപ്പോകുന്ന 20.02.2019 ഉച്ചക്ക് 02.00 മണി മുതൽ രാത്രി 08.00 മണിവരെ തിരുവനന്തപരം നഗരത്തിലേയ്ക്ക് എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ആറ്റിങ്ങൽ ഭാഗത്തുനിന്നും നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മംഗലപുരത്തു നിന്നും പോത്തൻകോട്, കാട്ടായിക്കോണം, ശ്രീകാര്യം വഴിയേ വന്ന് കേശവദാസപുരം – പട്ടം – പി.എം.ജി – മ്യൂസിയം – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര – കരമന പ്രാവച്ചമ്പലം വഴി പോകേണ്ടതാണ്.

എം.സി റോഡ് വഴി കിളിമാനൂർ – വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം – പട്ടം – കുറവൻകോണം – കവടിയാർ – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര – കരമന വഴി പോകേണ്ടതാണ്.