സുരക്ഷയൊരുക്കി ക്യാമറകൾ- അവനവഞ്ചേരി സ്നേഹ റസിഡൻസ് അസോസിയേഷൻ പരിസരം നിരീക്ഷണത്തിൽ

അവനവഞ്ചേരി : അവനവഞ്ചേരി സ്നേഹ റസിഡൻസ് അസോസിയേഷൻ പരിധിയിൽ 18 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.പ്രസന്ന ബാബുവിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്‌ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ ഐപിഎസ് ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കൗൺസിലറായി 25 വർഷം പൂർത്തികിയ എം. പ്രദീപിനെ ചടങ്ങിൽ ആദരിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.അനിൽകുമാർ, ആറ്റിങ്ങൽ സി.ഐ ഒ.എ സുനിൽ, കന്റോൺമെന്റ് സി.ഐ എം. അനിൽകുമാർ, എം.താഹ,വി. ബാബു തുടങ്ങിയവർ സംസാരിച്ചു. എസ്‌.ആർ.എ സെക്രട്ടറി ബി.ആർ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.