അയിരൂപ്പാറയിൽ വൃദ്ധ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

പോത്തൻകോട്: അയിരൂപ്പാറ തേരുവിളയിൽ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അയിരൂപ്പാറ തേരുവിള ഏദൻ ഹൗസിൽ ജസ്ലറ്റ് (58)നെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളോടൊപ്പം തേരുവിളയിലെ വീട്ടിലായിരുന്നു ജസ്ലറ്റ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മകളും മറ്റ് അംഗങ്ങളും വീട്ടിൽ ഇല്ലായിരുന്നു. പത്ത് മണിയോടെ നാട്ടുകാരാണ് വീട്ടിനുള്ളിൽ തീപ്പുക വരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജസ്ലറ്റിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. മക്കൾ: അനു, ദീപു