ആറ്റിങ്ങലിൽ ചരിത്രം സൃഷ്ടിച്ച് ബേക്കേഴ്‌സ് കോർണർ പ്രവർത്തനമാരംഭിച്ചു: സെൽഫി എടുക്കാനും റാഫെല്ലോ കേക്ക് രുചിക്കാനുമെത്തിയവർ ചരിത്രത്തിന്റെ ഭാഗം

ആറ്റിങ്ങൽ : വിലകൂടിയതും വലിപ്പേറിയതുമായ റാഫെല്ലോ കേക്ക് രുചിച്ച സന്തോഷത്തിലാണ് ആറ്റിങ്ങൽ നിവാസികൾ. മധുരം നുകർന്നതോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറി ആറ്റിങ്ങൽ ബേക്കേഴ്‌സ് കോർണറിന്റെ ഉദ്‌ഘാടനത്തിനെത്തിയവർ. ഇന്നുവരെ കേരളക്കര കണ്ടിട്ടില്ലാത്ത കേക്ക് ഒരുക്കിയാണ് ബേക്കേഴ്‌സ് കോർണർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത്. 45 അടി നീളത്തിൽ റാഫെല്ലോ കേക്ക് ഒരുക്കിയത് അത്ഭുതകാഴ്ചയായി മാറി. കേക്കിനൊപ്പം സെൽഫി എടുക്കാനും കേക്ക് രുചിക്കാനും ജനങ്ങൾ തിക്കും തിരക്കും കൂട്ടി.


ഇന്ന് വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ നാസിക് ഡോൾ ശബ്ദം മുഴക്കിയാണ് ബേക്കേഴ്‌സ് കോർണർ ഫോർ ആൾ ബേക്കിംഗ് മെറ്റീരിയൽസ് ഉദ്‌ഘാടന മഹാമഹത്തിന് തുടക്കം കുറിച്ചത്. സമ്മാനപ്പെരുമഴയിലാണ് ആഘോഷം കൊണ്ടാടിയത്.നഗരസഭ ചെയർമാൻ എം.പ്രദീപ്‌ സ്ഥാപനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാർ മുഖ്യാതിഥിയായി.

നീളമേറിയ റാഫെല്ലോ കേക്ക് മുറിച്ചത് 3 കുട്ടികളാണ്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറഞ്ഞ 3 കുട്ടികളാണ് 1 ലക്ഷത്തോളം വില വരുന്ന കേക്ക് മുറിച്ചത്. കേക്കിന്റെ രുചി ഓരോരുത്തരുടെയും മുഖഭാവം പറഞ്ഞു. രുചിയിലും റാഫെല്ലോ പേര് പോലെ തന്നെ പ്രൗഢമാണ്. ഇത്രയും വലിയ കേക്ക് അര മണിക്കൂർ കൊണ്ട് തീർന്നത് എല്ലാവർക്കും കേക്ക് ഒരുപോലെ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. ഉദ്‌ഘാടനത്തിന് ലക്ഷങ്ങൾ മുടക്കി സിനിമ താരങ്ങളെ കൊണ്ട് വരുന്നതിന് പകരം സാധാരണക്കാരനു ലക്ഷത്തിന്റെ കേക്ക് കൊടുത്താണ് ബേക്കേഴ്‌സ് കോർണർ ഉടമ ഷബീക്ക് ജനപ്രീതി നേടിയത്.

വിവിധ തരം കലാപരിപാടികൾ ആയിരത്തോളം വന്ന ആളുകൾക്ക് ആനന്ദാനുഭൂതി നൽകി. കൊച്ചു കുട്ടികളുടെ പാട്ടും ഡാൻസും കാണികൾക്ക് ആവേശമായി. കൂടാതെ ഗാനമേളയും ആഘോഷത്തിന്റെ ഓളം കൂട്ടി. ചോദ്യങ്ങൾ ചോദിച്ചു ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകി. എല്ലാം ഒരു ഉത്സവപെരുമയിൽ അവസാനിച്ചു. 45 അടി നീളമുള്ള കേക്ക് കാണാൻ എത്തിയവരുടെ മനസിനും കുളിർമയായി.

എന്താണ് ബേക്കേഴ്‌സ് കോർണർ?
എല്ലാം ഉണ്ട് ഇവിടെ… ബേക്കിംഗ് മെറ്റീരിയൽസും, പ്രൊഡക്ഷൻ മെറ്റീരിയൽസും, ഡ്രൈ ഫ്രൂട്ട്സും, ചോക്ലേറ്റ്സും, ജാമും, വിവിധ തരം സിറപ്പും, പാർട്ടി ബോംബും, സ്നോയും, എല്ലാ വിധ അലങ്കാര വസ്തുക്കളും, കേക്ക് നിർമിക്കാൻ ഓവനും എല്ലാം ഇവിടെ ഉണ്ട്. മിതമായ നിരക്കിൽ എല്ലാം മൊത്തമായും ചില്ലറയായും വാങ്ങാം. ഹോം മെയ്ഡ് കേക്കുകൾ നൽകി പ്രശസ്തമായ സംഘമാണ് ഇവിടെ ഉള്ളത്. വിഷരഹിതമായ രീതിയിൽ നിർമിക്കുന്ന രുചിയൂറും കേക്കുകൾ ഇവിടെ നിന്ന് ലഭിക്കും. കേക്കിന്റെ രുചിയും ഗുണവും ഇന്ന് തന്നെ ജനങ്ങൾക്ക്‌ ബോധ്യമാക്കിയാണ് ബേക്കേഴ്‌സ് കോർണർ വലിയ കേക്ക് സൗജന്യമായി നൽകിയത്. ഹോം മെയ്ഡ് വസ്തുക്കളുടെ നിർമ്മാണം പഠിക്കാനുള്ള അവസരവും ബേക്കേഴ്‌സ് കോർണർ ഒരുക്കുന്നുണ്ട്.

 

ഇനി ആറ്റിങ്ങലിന് ശുദ്ധമായ മധുരത്തിന്റെ കാലം.
കേക്ക് ഓർഡറുകൾക്ക് ബന്ധപ്പെടാം :

വാട്സ്ആപ്പ് : 9562425836
ഫോൺ : 0470 2627111
ബേക്കേഴ്‌സ് കോർണർ
ഫോർ ആൾ ബേക്കിംഗ് മെറ്റീരിയൽസ്‌
ടി.ബി ജംഗ്ഷൻ
ആറ്റിങ്ങൽ