വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം

ആറ്റിങ്ങൽ: കേന്ദ്ര ഗവൺമെന്റ് സി.ഡി.ടി.പി പദ്ധതി പ്രകാരം എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനും ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജും സംയുക്തമായി യൂണിയൻ ഹാളിൽ എല്ലാ വിഭാഗം വനിതകൾക്കുമായി സൗജന്യമായി നടത്തിയ പേപ്പർ- ക്ലോത്ത് ബാഗ്,​ ഫുഡ് പ്രോസസിംഗ് എന്നീ കോഴ്സുകളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എം.അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജൂനിയർ കൺസൾട്ടന്റ് പി.ഗോപകുമാർ,​ ട്രെയിനിംഗ് ഇൻസ്പെക്ടർ എസ്.എസ്. വിനീത സന്തോഷ്,​ യൂണിയൻ വനിതാ സംഘം ഭാരവാഹികളായ പ്രശോഭാ ഷാജി,​ ഗീതാ സുരേഷ് എന്നിവർ സംസാരിച്ചു.