ചെമ്മരുതി പഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി

ചെമ്മരുതി : സംസ്ഥാന സർക്കാർ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുത്ത ചെമ്മരുതി പഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി. 2017-18 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം നടത്തിയതിനാണ് അവാർഡ് ലഭിച്ചത്. തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ എച്ച്.സലിമും സെക്രട്ടറി സുബിനും ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.