ചെറുന്നിയൂർ ദളവാപുരം പാർക്ക് നാടിന് സമർപ്പിച്ചു

ചെറുന്നിയൂർ : ചെറുന്നിയൂർ പഞ്ചായത്തിൽ എം.എൽ.എ ഫണ്ടിൽ നവീകരിച്ച നടരാജ മെമ്മോറിയൽ ദളവാപുരം പാർക്ക് നാടിന് സമർപ്പിച്ചു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി. സത്യൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ നവപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്‌.കൃഷ്ണൻകുട്ടി, സലിം ഇസ്മായിൽ, രജനി അനിൽ തുടങ്ങിയവർ പങ്കെടുത്തു.