ചിറയിൻകീഴിൽ സി.പി.ഐ എം മണ്ഡലം ജനറൽ ബോഡി യോഗം നടന്നു

ചിറയിൻകീഴ്: സി.പി.ഐ എം മണ്ഡലം ജനറൽ ബോഡി യോഗം ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി അജയകുമാർ ഉദ്ഘാടനം ചെയ് തു. സി.പി.ഐ എം മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി അധ്യക്ഷനായി. സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ എസ് ലെനിൻ സംസാരിച്ചു. നവമാധ്യമ സമിതി ചിറയിൻകീഴ് മണ്ഡലം കൺവീനർ വിനോദ് ദിവാകർ മൊബൈൽ ആപ്ലിക്കേഷനുകളെക്കുറിച്ച് വിശദീകരിച്ചു. ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി സി രവീന്ദ്രൻ നന്ദി പറഞ്ഞു.