ചിറയിൻകീഴിൽ പോലീസുകാരെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചിറയിൻകീഴ്: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്ത വലിയേല എരുമക്കാവ് വലിയവീട്ടിൽ സുനിൽകുമാറി(42)നെ അറസ്റ്റുചെയ്തു. ശാർക്കര ക്ഷേത്രത്തിലെ മുടിയുഴിച്ചിൽ ചടങ്ങുകൾക്കായി സമീപത്തെ ആൽത്തറ വൃത്തിയാക്കുന്ന നാട്ടുകാരിൽ ചിലരെ സുനിൽകുമാർ മദ്യലഹരിയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതി അന്വേഷിക്കാെനത്തിയതായിരുന്നു പോലീസുകാർ.

സീനിയർ സിവിൽ പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടെ സംഭവസ്ഥലത്ത് എത്തിയ പോലീസിനെ അസഭ്യം പറയുകയും സീനിയർ സിവിൽ പോലീസ് ഓഫീസറായ ഹരിയെ സുനിൽകുമാർ പിടിച്ചുതള്ളുകയും ചെയ്തതായാണ് കേസ്.

ചിറയിൻകീഴ് എസ്.ഐ. നിയാസ്, ഗ്രേഡ് എസ്.ഐ. ജയൻ, എ.എസ്.ഐ. സജു, സി.പി.ഒ. പ്രശാന്ത്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.