ചിറയിൻകീഴ് എസ്.സി.വി.എൽ.പി.എസിൽ പഠനോത്സവം

ചിറയിൻകീഴ്: ചിറയിൻകീഴ് എസ്.സി.വി.എൽ.പി.എസിലെ പഠനോത്സവം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺ നസീഹ, പഞ്ചായത്തംഗം ബേബി, ബി.പി.ഒ സജി, ഹെഡ്മിസ്ട്രസ് ശ്രീജ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികളായ അഷ്ടമി സ്വാഗതവും നന്ദാ മുകേഷ് നന്ദിയും പറഞ്ഞു.