ചിറയിൻകീഴിൽ ഭൂജലപരിപാലനം ശില്പശാല

ചിറയിൻകീഴ് : സാമൂഹികമായ അവബോധം സൃഷ് ടിക്കുവാൻ ഭൂജലവകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ “നീർത്തടാധിഷ് ഠിത ഭൂജലപരിപാലനം” എന്ന വിഷയത്തിൽ ഏകദിന ശില്പശാല ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ശില്പശാലയുടെ ഉദ്ഘാടനം കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡൻ്റ് ആർ സുഭാഷ് നിർവ്വഹിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജെ ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി രമാഭായി അമ്മ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ഫിറോസ് ലാൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ് വേണുജി, കെ വിലാസിനി, ക്രിസ്റ്റി സൈമൺ, എസ് ഡീന, എ അൻസാർ, ആർ എസ് വിജയകുമാരി എന്നിവർ സംസാരിച്ചു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ ജി ബിന്ദു സ്വാഗതവും അസി. എക് സി. എഞ്ചിനീയർ എസ് ആർ ശ്രീജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് “നീർത്തടാധിഷ് ഠിത ഭൂജലപരിപാലനം” എന്ന വിഷയത്തിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് എ എസ് അൻസീന ബീഗം സെമിനാർ അവതരിപ്പിച്ചു