ന്യൂ രാജസ്ഥാൻ എം.ഡി വിഷ്ണുഭക്തനെ പോലുള്ള വ്യവസായികൾ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക – കെ.കെ ശൈലജ

ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ മാസംതോറും നൽകി വരുന്ന ധനസഹായം മന്ത്രി കെ.കെ. ശൈലജ വിതരണം ചെയ്തു. വിഷ്ണുഭക്തനെ പോലുള്ള വ്യവസായികൾ ചെയ്യുന്ന ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഈ പാത പിൻതുടർന്ന് കൂടുതൽപേർ സഹായസഹകരണങ്ങളുമായി മുന്നോട്ടുവരണം. യോഗ അടക്കമുള്ളവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിറുത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി. വിഷ്‌ണുഭക്തൻ, ആനത്തലവട്ടം ആനന്ദൻ, ആർ. സുഭാഷ്, ശരത്ചന്ദ്ര പ്രസാദ്, അഡ്വ. ഷൈലജാബീഗം, ഡോ. ശബ്നം തുടങ്ങിയവർ പങ്കെടുത്തു.