മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ.

പാലോട്; മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ഇളവട്ടം രജിത ഭവനിൽ പ്രമോദ് സാമൂവലിനെയാണ് പാലോട് എസ്‌ഐ കെബി മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇളവട്ടം ന്യു ബിആർഎം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നടത്തിപ്പുക്കാരനാണ് പ്രതി. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും മുഖങ്ങൾ മോർഫ് ചെയ്ത് കശാപ്പുകാരായി ചിത്രീകരിച്ച് ഫോട്ടോകളും കുറിപ്പുകളും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.അപകീർത്തിപ്പെടുത്തിയവരിൽ വ്യാവസായിക വകുപ്പ് മന്ത്രി ഇപി ജയരാജനും വൈദ്യുതി മന്ത്രി എംഎം മണിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഡിവൈഎഫ്‌ഐ കറുപുഴ ലോക്കൽ സെക്രട്ടറി അഖിലിന്റെ പരാതിയിലാണ് അറസ്റ്റ്. പിടിയിലായ പ്രതിയെ നെടുമങ്ങാട് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.