500 പേർക്ക് സൗജന്യ ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറി വില്പനക്കാരന്റെ ജന്മദിനാഘോഷം

മാറനല്ലൂർ: ലോട്ടറി വില്പനക്കാരനായ മാറനല്ലൂർ പുന്നാവൂർ എൽ.ബി. ബോസി(87) ന്റെ ജന്മ ദിനം ഇക്കുറി വ്യത്യസ്തതയോടെയാണ് ആഘോഷിച്ചത്. ആറ്റുകാൽ പൊങ്കാല ദിനമായ ഇന്നലെ ജന്മദിനം ആഘോഷിക്കുന്ന ബോസ് 500 പേർക്ക് രാവിലെ 8 മുതൽ 10വരെ സൗജന്യ ലോട്ടറികളാണ് വിതരണം ചെയ്തത്. നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നവർക്ക് മാർച്ച് മാസം നറുക്കെടുന്ന 4 കോടിയുടെ ബമ്പർ ലോട്ടറിയും സൗജന്യമായി നൽകും. വർഷങ്ങളായി ചിങ്ങം1ന് നാട്ടുകാർക്ക് കൈനീട്ടം നൽകാറുള്ള ബോസിന്റെ ആഗ്രമാണ് ഇതോടെ സഫലമാകുന്നത്. മരച്ചീനി വില്പക്കാരനായിരുന്നബോസ് അടുത്തിടെയാണ് ലോട്ടി വിൽക്കാൻ തുടങ്ങിയത്. അരുവിക്കര ധർമ്മ ശാസ്താവും പുന്നാവൂർ വേളാങ്കണ്ണി മാതാവും ഉണ്ടുവെട്ടി ശ്രീ ഭദ്രകാളി ദേവതയും കനിഞ്ഞാൽ സൗജന്യമായി ലഭിക്കുന്ന ടിക്കറ്റിലൂടെ ലക്ഷാധിപതിയോ കോടിപതിയോ ആകാൻ ഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയിലാണ് ബോസ്.