ഗദ്ദിക 2019ന് ശനിയാഴ്ച തിരി തെളിയും

ആറ്റിങ്ങൽ : പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനും അത് പ്രദര്‍ശിപ്പിക്കുന്നതിനും കൂടാതെ അവരുടെ നാടന്‍ കലാമേളകള്‍ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നതിനും ഗദ്ദിക 2019 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതല്‍ മാർച്ച്‌ 4 വരെ ആറ്റിങ്ങല്‍ മാമം മൈതാനിയിലാണ് ഗദ്ദിക 2019 നടക്കുന്നത്.

ഫെബ്രുവരി 23ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിന് കേരള ഗവർണർ പി.സദാശിവം തിരി കൊളുത്തും. ചടങ്ങിൽ മന്ത്രി ബാലൻ അധ്യക്ഷത വഹിക്കും. അഡ്വ ബി.സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, പട്ടികജാതി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പട്ടികജാതി പട്ടികവര്‍ഗ സംഘടന പ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. ഇന്ന് ആറ്റിങ്ങലിൽ നടന്ന പത്രസമ്മേളനത്തിൽ അഡ്വ ബി സത്യൻ എംഎൽഎ, നഗരസഭ ചെയർമാൻ എം.പ്രദീപ്‌, പട്ടികജാതി പട്ടികവര്‍ഗ സംഘടന പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.