ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവുമായി ചിറയിൻകീഴ് സ്വദേശികൾ പിടിയിൽ

ചിറയിൻകീഴ് : തമിഴ്നാട്ടിൽ നിന്നു ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചിറയിൻകീഴ് സ്വദേശികളായ കോണത്ത് പുത്തൻവീട്ടിൽ മണികണ്ഠൻ (53), കീഴതിൽ വീട്ടിൽ ഷാബു (50) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായത്. രാവിലെ മധുരയിൽ നിന്ന് ചിറയിൻകീഴ് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിൽ കടത്തികൊണ്ടുവന്ന 1.100 കിലോ കഞ്ചാവാണ് ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത്. ചിറയിൻകീഴ് – വർക്കല ഭാഗങ്ങളിൽ ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണിതെന്ന് പിടിയിലായവർ പറഞ്ഞു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 50,000 രൂപ വില വരും. എസ്.ഐ.ഷിജി, ജന. എസ്.ഐ ശ്രീകുമാരൻ നായർ, എ എസ്.ഐ ഷിബുകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.