ഇന്നത്തെ ഹർത്താൽ – ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്‌ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.കോടതിയലക്ഷ്യ നപടിക്കാണ് കേസ്. മൂൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന് കോടതി നേരത്തെ തന്നെ നിർദേശം പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്‌‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.

കാസർഗോഡ് പെരിയകല്യോട്ടാണ് ഇന്നലെ രാത്രി യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രായ ​​ കൃ​പേ​ഷ് ​(19​),​ ​​ ശ​ര​ത് ​ലാൽ ൽ (27) എന്നിവർ കൊല്ലപ്പെട്ടത്. രാ​ത്രി​ ​ഏ​ട്ട​ര​യോ​ടെ ​ക​ല്യോ​ട്ട് ​​​ ​കാ​റി​ൽ​ ​വ​ന്നി​ങ്ങു​ക​യാ​യി​രു​ന്ന​ ​ഇ​രു​വ​രെ​യും​ ​മ​റ്റൊ​രു​ ​കാ​റി​ലെ​ത്തി​യ​ ​സം​ഘം​ ​വെ​ട്ടി​വീ​ഴ്‌ത്തു​ക​യാ​യി​രു​ന്നു. അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ​