രണ്ടു പെൺകുട്ടികളുടെ മാതാവും കരൾ രോഗ ബാധിതയുമായ യുവതി കാരുണ്യം തേടുന്നു

പുല്ലമ്പാറ: രണ്ടു പെൺകുട്ടികളുടെ മാതാവും കരൾ രോഗ ബാധിതയുമായ മുപ്പതുകാരി ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നു. പുല്ലമ്പാറ മാങ്കുഴി വടക്കേ ചരുവിള വീട്ടിൽ അനിയുടെ ഭാര്യ ധന്യയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ഗുരുതരമായ കരൾ വീക്കം കാരണം ചികിത്സയിലുള്ളത്. മഞ്ഞപിത്ത ബാധയെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിലാണ് കരൾ വീക്കമാണെന്നും കരൾ മാറ്റിവയ്ക്കുക മാത്രമേ മാർഗ്ഗമുള്ളൂവെന്നും ഡോക്ടർമാർ അറിയിച്ചത്. നിർദ്ധനയായ കുടുംബത്തിൽപ്പെട്ടയാളാണ് ധന്യ. ഭർത്താവ് അനി കൂലിപ്പണിക്കാരനാണ്. ഇയാൾ കടുത്ത വാതരോഗം കാരണം നാലുവർഷമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ദിവസവും അയ്യായിരം രൂപയുടെ മരുന്നാണ് ഇപ്പോൾ ചികിത്സയ്ക്ക് വേണ്ടിവരുന്നത്. നാട്ടുകാരുടെ കനിവിലാണ് നിലവിൽ ചികിത്സ നടക്കുന്നത്. ധന്യയുടെ പേരിൽ ധനലക്ഷ്മി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

നമ്പർ :004000100176320
ഐ.എഫ്.എസ് .സി : DLXD0000040.
ഫോൺ :9526666579.