തേനീച്ച ആക്രമണത്തിൽ ഒരാൾ മരിച്ചു.

അയിലം : അയിലം പാലത്തിനു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ തേനീച്ച ആക്രമണത്തി‍ൽ അഞ്ഞൂറോളം കുത്തേറ്റ നഗരൂർ കൊടുവഴന്നൂർ തോട്ടവാരം കുമാർ ഭവനിൽ രാധാകൃഷ്ണൻ നായരാണ്(70) മരിച്ചത്.

പാലത്തിനടിയിലെ വലിയ തേനീച്ചക്കൂടുകളിൽ പക്ഷി വന്നിടിച്ചപ്പോൾ അവ കൂട്ടത്തോടെ ഇളകുകയായിരുന്നു. പാലത്തിലൂടെ നടന്നവരെയും സമീപത്തുണ്ടായിരുന്നവരെയും തേനീച്ചകൾ ആക്രമിച്ചു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടപ്പോൾ വേഗത്തിൽ നടക്കാൻ പോലുമാകാത്ത തളർവാത രോഗിയായ രാധാകൃഷ്ണൻ നായർ കുത്തുകളേറ്റു പാലത്തിൽ വീണു.

ഷർട്ട് ധരിച്ചിരുന്നില്ലെന്നതിനാൽ ആക്രമണത്തിന്റെ ആഘാതം കൂടി. ഓടി രക്ഷപ്പെട്ടവർ മടങ്ങിയെത്തി ഇദ്ദേഹത്തെ അവിടെ നിന്നെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം ഇന്ന് അഞ്ചിന്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത് (ഇരുവരും മസ്കത്ത്). മരുമകൾ: ശ്രീക്കുട്ടി.