ഇന്ത്യ കോൺഗ്രസിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നു : കെ.എസ്. ശബരീനാഥൻ എം.എൽ.എ

വിതുര: 5 വർഷത്തെ ബി.ജെ.പി ഭരണം കണ്ട ജനങ്ങൾ കോൺഗ്രസിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നുവെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി വിതുര കലുങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ജനവിചാരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ മറന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റ് ശക്തികളുടെ സ്വന്തം സർക്കാരായി മാറിയെന്നും കേരള സർക്കാരിന്റെ എല്ലാം ശരിയാക്കലിൽ ജനങ്ങൾക്കിപ്പോൾ ദുരിതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രേം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇഫ്ത്തിക്കറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറിമാരായ അഡ്വ. സി.എസ്. വിദ്യാസാഗർ, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്‌പാംഗദൻ, ലാൽ റോഷി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പൂവച്ചൽ ഷാഫി, നേതാക്കളായ എസ്. കുമാരപിള്ള, വി. അനിരുദ്ധൻ നായർ, പാക്കുളം അയൂബ്, ജയപ്രകാശൻ നായർ, വിഷ്ണു ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.