ജനമഹായാത്രയ്ക്ക് ചിറയിൻകീഴിൽ സ്വീകരണം

ചിറയിൻകീഴ്: ഒരേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും നേതൃത്വം നൽകുന്നവർക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന സി.പി.എമ്മും പിണറായി സർക്കാരും രാജ്യത്തെ അവസാനത്തെ ഇടതുപക്ഷ സർക്കാർ ആക്കാൻ മത്സരിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലയും കൊള്ളിവയ്പും മുഖമുദ്ര ആയിട്ടുള്ള സി.പി.എമ്മിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, വി.എസ്. ശിവകുമാർ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ, നെയ്യാറ്റിൻകര സനൽ, ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, എം.എ. ലത്തീഫ്, അഡ്വ. എസ്. കൃഷ്ണകുമാർ, വി.കെ. രാജു, അനൂപ്, എം.ജെ. ആനന്ദ്, കെ.പി. രാജശേഖരൻ നായർ, ജഫേഴ്സൺ, അൻസാർ, രാജേഷ് ബി. നായർ, ജോഷിബായി തുടങ്ങിയവർ പങ്കെടുത്തു. എച്ച്.പി. ഷാജി സ്വാഗതവും റസൂൺഷാ നന്ദിയും പറഞ്ഞു.