അക്രമവും അരാജകത്വവുമാണ് സി.പി.എമ്മിന്റെ മുഖമുദ്ര :മുല്ലപ്പള്ളി രാമചന്ദ്രൻ

ആറ്റിങ്ങൽ: അക്രമവും അരാജകത്വവുമാണ് സി.പി.എമ്മിന്റെ മുഖമുദ്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് മാമം മൈതാനത്ത് നൽകിയ ആറ്റിങ്ങൽ നിയോജകമണ്ഡലംതല സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന് നേതൃത്വം നൽകുന്നവർ തന്നെ കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടുമെന്ന് പറയുന്നത് വിരോധാഭാസമാണ്. അതിനാലാണ് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് പിണറായിയും കേന്ദ്രത്തിൽ മോദിയും ഭരണ പരാജയം മറച്ചുവയ്ക്കാൻ അക്രമം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ടി.പി. അംബിരാജ അദ്ധ്യക്ഷത വഹിച്ചു. ഷുക്കൂർ, കരകുളം മധു, കെ.പി. അബു, രാജ്‌മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, നെയ്യാറ്റിൻകര സനൽ. ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു.