ജിവിത പ്രാരാബ്ദങ്ങളെ വകവെയ്ക്കാതെ പൊതുപ്രവര്‍ത്തന രംഗത്ത് തിളങ്ങിയ വ്യക്തിയായിരുന്നു ഡി പ്രകാശ് -കാനം രാജന്ദ്രന്‍

ചിറയിന്‍കീഴ്: ജിവിത പ്രാരാബ്ദങ്ങളെ വകവെയ്ക്കാതെ പൊതുപ്രവര്‍ത്തന രംഗത്ത് തിളങ്ങിയ വ്യക്തിയായിരുന്ന ഡി.പ്രകാശ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ അഭിപ്രായപ്പെട്ടു. മംഗലപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി പ്രകാശിന്റെ കുടുംബത്തിന് സി.പി.ഐ ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യനായ പൊതുപ്രവര്‍ത്തകനായിരുന്നെന്നും അതു കൊണ്ടു തന്നെ അദേഹത്തിന്റെ ദുഃഖം നമ്മുടെ തന്നെ എന്ന് കരുതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ന് ഇവിടെ ഈ വീട് ഉയരുവാന്‍ കാരണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി ഡി റ്റൈറ്റസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ.പ്രകാശ് ബാബു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മങ്കോട് രാധാകൃഷ്ണന്‍, എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മനോജി ബി ഇടമന, ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി, ജില്ലാ എക്സിക്യുട്ടിവ് അംഗം പി.കെ രാജു, ജില്ലാ എക്സിക്യുട്ടിവ് അംഗം വിളപ്പില്‍ രാധാകൃഷണന്‍, ഡെപ്യുട്ടി മേയര്‍ അഡ്വ രാഖി, മണ്ഡലം സെക്രട്ടറി എ.എം റൈയ്സ്, അരുവിക്കര മണ്ഡലം സെക്രട്ടറി റഷീദ്, കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു, ചുമട്ട് തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി നിര്‍മ്മല കുമാര്‍, മുല്ലശ്ശേരി മധു, മംഗലപുരം ഷാഫി, കൂടാതെ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സി.പി.ഐ മംഗലപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെന്‍മ്പറും മുന്‍ കയര്‍വര്‍ക്കേഴ്‌സ് യുണിയന്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ഡി പ്രകാശിന്റെ വേര്‍പാടില്‍ ഒറ്റപ്പെട്ട കുടുംബത്തെ സഹായിക്കുവാനായി സിപിഐ ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനമാണ് നടന്നത്. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത മുന്ന് പെണ്‍മക്കളുമായി വാടക വീട്ടില്‍ താമസിക്കുകയായിരുന്നു കുടുംബം. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രാകാരം കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ സി.പി.ഐ മുന്നോട് വരുകയും പതിനെട്ട് മാസങ്ങള്‍ക്കുളളില്‍ വീട് പണി പൂര്‍ത്തികരിക്കുകയും ചെയ്തു.