ചെക്കാലവിളാകം റോഡിന്റെയും കാട്ടുമുറാക്കൽ പാലത്തിന്റെയും പുനഃനിർമ്മാണ ഉദ്ഘാടനം

കിഴുവിലം : കോരാണി പുളിമൂട്, ചെറുവള്ളിമുക്ക്, ചിറയിൻകീഴ്, ചെക്കാലവിളാകം റോഡിന്റെയും കാട്ടുമുറാക്കൽ പാലത്തിന്റെയും പുനഃനിർമ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. കാട്ടുമുറാക്കൽ ജംക്ഷനിൽ ചേർന്ന സമ്മേളനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർഷ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ജി. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.