കടയ്ക്കാവൂരിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വിലാസിനി, വൈസ് പ്രസിഡന്റ് ഷമാം ബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.സുഭാഷ്, കെ. തൃദീപ് കുമാർ, ഉഷകുമാരി, മെമ്പർമാരായ രതി പ്രസന്നൻ, സുകുട്ടൻ, ഷീല, പ്രകാശ്, രാധിക, കൃഷ്ണകുമാർ, ജയന്തി, ഷിജു, ബിന്ദു, മോഹനകുമാരി, സെക്രട്ടറി അരുണ പ്രഭ, അസി: സെക്രട്ടറി ചന്ദ്രഹാസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു