കൈതക്കോണത്തെ ന്യൂ ഓൺ ഓർഗാനിക്ക് ഫിഷ് ഫോമിൽ മത്സ്യ കൃഷി വിളവെടുപ്പ്

കാട്ടാക്കട: നാഷണൽ അക്വാറ്റിക്ക് അനിമൽ ഹെൽത്ത് വികസിപ്പിച്ചെടുത്ത നൂതന മത്സ്യ കൃഷി രീതിയായ ഹൈ ഡൻസിറ്റി റീ സർക്കുലേഷൻ സിസ്റ്റം വഴി വികസിപ്പിച്ച് അരുവിമുഖം കൈതക്കോണത്തുള്ള ന്യൂ ഓൺ ഓർഗാനിക്ക് ഫിഷ് ഫോമിൽ നടത്തിയ മത്സ്യ കൃഷി വിളവെടുപ്പ് ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഐ.എസ്. ബ്രൈറ്റ് സിംഗ് മുഖ്യാതിഥിയായി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. രാമകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരികുഞ്ഞ്, പ്രോജക്ട് മാനേജർ അമ്പാടി കണ്ണൻ, സുജിത് കുമാർ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ബീന സുകുമാരൻ, ഷീജ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ അനിത, സോമൻ, മുരളി, അജയൻ തുടങ്ങിയവർ പങ്കെടുത്തു.