മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം രാജീവ്കുമാറിന്

വർക്കല:മലയാള സാംസ്കാരിക വേദിയുടെ മൂന്നാമത് കാക്കനാടൻ പുരസ്കാരത്തിന് ഡോ.എം.രാജീവ്കുമാറിനെ തെരഞ്ഞെടുത്തു.’എം.രാജീവ്കുമാറിന്റെ കഥകൾ’എന്ന കൃതിക്കാണ് 10001രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം. കഥാകൃത്ത് ബാബു കുഴിമറ്റം,സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്,കേരള സർവകലാശാല മുൻ മലയാളം വിഭാഗം മേധാവി ഡോ.ജി.പത്മറാവു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.കാക്കനാടന്റെ ജന്മദിനത്തിക വർക്കലയിൽ സംഘടിപ്പിക്കുന്ന ‘കഥോൽസവ’ത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ഭാരവാഹികളായ മുൻ എം.പി തലേക്കുന്നിൽ ബഷീർ, സ്വാമി സൂക്ഷ്മാനന്ദ,അൻസാർ വർണന എന്നിവർ അറിയിച്ചു.