ഞെട്ടൽ മാറാതെ നാട്ടുകാർ – നാടൊന്നായി പറയുന്നു ടിന്റു അത് ചെയ്യില്ലെന്ന്

കല്ലമ്പലം : 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്ത ടിന്റുവിന്റെ കഥ വിശ്വസിക്കാനാവാതെ നാട്ടുകാർ. പോലീസും കുട്ടിയുടെ അമ്മയും ചേർന്ന് മെനഞ്ഞെടുത്ത കള്ള കേസ് ആണെന്നാണ് നാട്ടുകാരുടെ വാദം.

ഒറ്റൂർ വില്ലേജിൽ മൂഴിയിൽ ക്ഷേത്രത്തിന് സമീപം ട്വിങ്കിൾ നിവാസിൽ സുദർശനൻ ടിന്റുവാണ് അറസ്റ്റിലായത്. സ്കൂളിൽ കൊണ്ട് പോവുകയാണെന്ന വ്യാജേന ആട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയ ശേഷം സ്കൂളിൽ കൊണ്ട് പോകാതെ കിന്റർ ജോയി വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചതായാണ് കേസ്. എന്നാൽ ടിൻറു അത്തരത്തിലുള്ള ഒരാൾ അല്ലെന്നും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും വിശ്വസ്തനുമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. മുൻവൈരാഗ്യത്തിന്റെ പേരിൽ ടിന്റുവിനെ മനപ്പൂർവ്വം കുടുക്കാൻവേണ്ടി കുട്ടിയുടെ അമ്മയും പോലീസും ചേർന്ന് കള്ളക്കേസിൽ പെടുത്തിയതാണെന്നും ആക്ഷേപമുണ്ട്. ടിന്റു ഓടിക്കുന്ന ഓട്ടോയിൽ മക്കളെ വിടുന്ന മറ്റു രക്ഷിതാക്കൾക്കും ടിന്റുവിന്റെ അറസ്റ്റ് വിശ്വസിക്കാനാകുന്നില്ല.

എന്നാൽ കുട്ടിയുടെ അമ്മയുടെയും കുട്ടിയുടെയും നിലപാടുകൾ ടിന്റുവിന്റെ പ്രവൃത്തിയിൽ സംശയം പ്രകടിപ്പിക്കും. ജനുവരി 16ന് സ്കൂളിൽ എത്തേണ്ട കുട്ടിയെ സ്കൂളിൽ എത്തിക്കാതെ ഇയാൾ വേറൊരു വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മൊഴി. ശേഷം ഫെബ്രുവരി ആദ്യ ആഴ്ച കഴിയുന്നതോടെ കുട്ടിയ്ക്ക് ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്രെ. അപ്പോഴാണ് കുട്ടി തനിക്കു ഉണ്ടായ അനുഭവങ്ങൾ പറയുകയും തുടർന്ന് ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും ചെയ്തത്രെ. സ്കൂളിൽ പോകാൻ കുട്ടി കൂട്ടായിക്കിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആ ദിവസങ്ങളിൽ സ്കൂളിൽ ഹാജറും ഇല്ലായിരുന്നു. ഒരിക്കലും ആരും സ്വന്തം മകളുടെ പേരിൽ കള്ളക്കേസ് കൊടുക്കില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു.