Search
Close this search box.

തിരക്കേറിയ കല്ലമ്പലം ജംഗ്‌ഷനിൽ മൂത്ര ശങ്ക മാറ്റാനിടമില്ല

eiVE9XF19034

കല്ലമ്പലം: നാവായിക്കുളം, കരവാരം, ഒറ്റൂർ പഞ്ചായത്തുകളിലായി നിലകൊള്ളുന്ന കല്ലമ്പലം ജംഗ്‌ഷനിൽ മൂത്ര ശങ്ക മാറ്റാനിടമില്ല. ദേശീയപാതയിൽ ആറ്റിങ്ങലിനും പാരിപ്പള്ളിക്കും ഇടയിലുള്ള വലിയപട്ടണമായ കല്ലമ്പലത്ത് ഒരു പൊതു ശൗചാലയമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയിട്ട് കാലമേറെയായി. നിത്യേന ആയിരകണക്കിനു പേരാണ് ഓരോ ആവശ്യങ്ങൾക്കായി കല്ലമ്പലത്തു വന്നുപോകുന്നത്. നിരവധി സംഘടനകളും, സ്ഥാപനങ്ങളും കല്ലമ്പലത്തിൽ ഒരു പബ്ലിക് കംഫർട്ട് സ്റ്റേഷൻ സ്ഥപിക്കണമെന്ന് ഗ്രാമപഞ്ചായത്തിനും, റവന്യൂ അധികാരികൾക്കും നിവേദനം നൽകിയിട്ട് കാലം കുറെയായി. ഒടുവിൽ 2012ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് കല്ലമ്പലം മാർക്കറ്റിനോട് ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 2 ലക്ഷം രൂപ ചെലവിൽ ശൗചാലയം നിർമ്മിച്ചു. എന്നാൽ കറന്റും, വാട്ടർകണക്ഷനും കൊടുത്തു പ്രവർത്തിപ്പിക്കാനോ പണിപൂർത്തിയാക്കാനോ അന്നത്തെ ഭരണ സമിതിക്ക് കഴിഞ്ഞില്ല. തുടർന്ന് വന്ന ഭരണസമിതിയും ടൊയ്ലെറ്റ് പണിപൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ തയാറായിട്ടില്ല. വിവിധാവശ്യങ്ങൾക്കായി കല്ലമ്പലത്ത് വരുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യവുമില്ലാത്ത അവസ്ഥയാണ്. സ്ത്രീകളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. നിലവിലുള്ള പൂട്ടിയിട്ടിരിക്കുന്ന പണിതീരാത്ത ശൗചാലയം വാട്ടർ കണക്ഷനും മറ്റും നൽകി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്ത പഞ്ചായത്തധികാരികൾക്കെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!