കല്ലമ്പലത്ത് 4 വയസ്സുകാരിയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: നാല് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഒറ്റൂർ വില്ലേജിൽ മൂഴിയിൽ ക്ഷേത്രത്തിന് സമീപം ട്വിങ്കിൾ നിവാസിൽ സുദർശനൻ മകൻ ടിന്റു(33) വാണ് അറസ്റ്റിലായത്.സ്കൂളിൽ കൊണ്ട് പോവുകയാണെന്ന വ്യാജേന ആട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയ ശേഷം സ്കൂളിൽ കൊണ്ട് പോകാതെ കിൻഡർ ജോയി വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ജി എ എസ് ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരും ഉണ്ടായിരുന്നു