കല്ലറക്കോണം അപ്പുപ്പൻനട കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം

പള്ളിക്കൽ പഞ്ചായത്തിലെ കല്ലറക്കോണം അപ്പുപ്പൻ നട കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പട്ടിക ജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ ഡ്വ.വി. ജോയ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അടുക്കൂർ ഉണ്ണി അധ്യക്ഷത വഹിച്ചു. രേണുക കുമാരി സ്വാഗതം ആശംസിച്ചു. ഹസീന, അബുത്താലിബ്, ഷീജ, നാസർ, പള്ളിക്കൽ നസീർ, മിനി കുമാരി, പ്രസന്ന ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.